തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ കേരളം അടിയന്തരനടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തെരുവുനായ വിഷയത്തില്‍ മുനിസിപ്പാലിറ്റി നിയമമാണോ കേന്ദ്രചട്ടമാണോ ബാധകമെന്ന് വ്യക്തത വരുത്താനും കോടതി തീരുമാനിച്ചു. സെപ്റ്റംബര്‍ പതിനഞ്ചിന് ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Advertisement