ദിലീപിനെതിരെ കൊച്ചിയിലും ആലുവയിലും അങ്കമാലിയിലും തിരുവനന്തപുരത്തും പത്തനാപുരത്തും കോഴിക്കോട്ടും പ്രതിഷേധം. ദിലീപിന്റെയും നാദിർഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റ് അക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്തു പൊലീസ് പൂട്ടിച്ചു. ഇവരുടെ റസ്റ്ററന്റ് കൊച്ചിയിൽ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് കോഴിക്കോട്ടേത് പൂട്ടാൻ പൊലീസ് നിർദേശിച്ചത്. വിവിധ സംഘടനകൾ റസ്റ്ററന്റിലേക്ക് മാർച്ച് തീരുമാനിച്ചിരുന്നു. റസ്റ്ററന്റിനു പൊലീസ് കാവൽ ഏർപ്പെടുത്തി. യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരത്തിൽ ദിലീപിന്റെ കോലം കത്തിച്ചു. പാലാരിവട്ടത്തെ ദേ പുട്ട് റസ്റ്ററന്റ് യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നു പൂട്ടി. റസ്റ്ററന്റ് ഇനി തുറക്കാൻ അനുവദിക്കില്ലെന്നു യുവമോർച്ച പ്രഖ്യാപിച്ചു. ഡിവൈഎഫ്ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദിലീപിന്റേയും കെ.ബി.ഗണേഷ് കുമാറിന്റേയും കോലം കത്തിച്ചു. ചാലക്കുടിയില്‍ ദിലീപിന്റെ തീയറ്ററിന് മുന്നില്‍ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം നടക്കുകയാണ്.
Advertisement