പാനമ ഗേറ്റ് കേസില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പങ്ക് അന്വേഷിച്ച ഉന്നതതല അന്വേഷണസംഘം പാക് സുപ്രീംകോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഐഎസ്ഐ , എഫ്ഐഎ എന്നീ അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് സംയുക്ത അന്വേഷണം നടത്തിയത്.
പ്രധാനമന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കാമെന്നാണ് സുപ്രീംകോടതി നിലപാട്. വ്യാജക്കന്പനികളുടെ പേരില്‍ നവാസ് ഷരീഫിന്റെ കുടുംബം ലണ്ടനില്‍ സ്വത്തുവാങ്ങിക്കൂട്ടിയെന്ന പാനമരേഖകള്‍ പുറത്തുവന്നിട്ടും, കള്ളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പരാതി. നവാസ് ഷരീഫ്, മക്കളായ ഹുസൈന്, ഹസന്, മറിയം എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.