മിനിമം വേജസ് കമ്മിറ്റി തീരുമാനം ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. നഴ്സുമാർക്ക് മിനിമം വേതനം പ്രതിമാസം ശരാശരി 20,806 രൂപ നല്‍കണമെന്ന് ആരോഗ്യമന്ത്രി. മതിയായ ശമ്പളവർധനയില്ലാത്തതിനാലും ട്രെയിനി നഴ്സുമാരുടെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിലും പ്രതിഷേധിച്ചു പ്രഖ്യാപിച്ചിട്ടുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുന്നമെന്ന് നഴ്സുമാരുടെ സംഘടനകൾ. നേരത്തെ നഴ്സുമാരുടെ മിനിമം വേതനത്തിന്റെ കാര്യത്തില്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാരിന്റെ അന്ത്യശാസനം നൽകിയിരുന്നു. ഇന്ന് തീരുമാനമെടുത്തില്ലെങ്കില്‍ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ശമ്പള പരിഷ്കരണം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേരുന്ന വ്യവസായ ബന്ധ സമിതിയുടെ യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.
Advertisement