സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് വ്യവസായ ബന്ധ സമിതി ഇന്നു ചർച്ച നടത്തും. തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ടിനാണ് യോഗം. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരുടെ പ്രതിനിധികളും പങ്കെടുക്കും. അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തിയില്ലെങ്കിൽ നാളെ മുതൽ സമരത്തിലേയ്ക്ക് നീങ്ങുമെന്നാണ് നഴ്സുമാരുടെ മുന്നറിയിപ്പ്. മുന്നൂറ്റിയമ്പതോളം ആശുപത്രികളിൽ സമരത്തിന് നോട്ടീസ് നല്കിയിട്ടുണ്ട്
Advertisement