യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതിനെക്കുറിച്ച് ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതിൽ സന്തോഷമെന്ന് നടിയുടെ കുടുബം . കേരള പൊലീസില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും നീതി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും നടിയുടെ കുടുബം പ്രതികരിച്ചു. എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും നടിയുടെ കുടുബം. സംഭവം പുറത്തറിഞ്ഞതു മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ കേസിൽ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് .
Advertisement