െഎ.എസ് ഭീകരരെ പൂര്‍ണമായും മൊസൂള്‍ നഗരത്തില്‍ നിന്ന് തുടച്ചുനീക്കിയെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചു. യുദ്ധഭൂമിയിലെത്തിയ പ്രധാനമന്ത്രി സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചു. ടൈഗ്രിസ് നദിയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ച 30 ഭീകരരെ ഇറാഖിസേന വെടിവച്ചു കൊന്നു. ഒന്‍പത് മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് െഎഎസിന്റെ തലസ്ഥാനം എന്നറിയപ്പെട്ടുന്ന മൊസൂള്‍ നഗരത്തെ മോചിപ്പിക്കാനായത്. യുദ്ധത്തില്‍ ആയിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പത്ത് ലക്ഷം പേര് പലായനം ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരുലക്ഷത്തിലധികം മനുഷ്യരെ കവചമാക്കി കൊണ്ട് െഎഎസ് മൊസൂള്‍ നഗരം പിടിച്ചെടുത്തത്.
Advertisement