ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് തിരഞ്ഞെടുത്തേക്കും. ഉപദേശകസമിതി അംഗങ്ങളായ സച്ചിന് ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ്.ലക്ഷ്മണും അപേക്ഷ നല്‍കിയിട്ടുള്ള ആറു പേരുമായി കൂടിക്കാഴ്ച നടത്തും. രവി ശാസ്ത്രി, വിരേന്ദര്‍ സെവാഗ്, ലാല്‍ചന്ദ് രജ്പുത്, ടോം മൂഡി, ഫില്‍ സിമണ്‍സ്, റിച്ചാര്‍ഡ് പൈബസ് എന്നീ ആറുപേരുടെ അപേക്ഷകളാണ് പരിഗണനയിലുള്ളത്.
ബാക്കിയുള്ള നാലു പേരുടെ അപേക്ഷ തള്ളി. ഇതില്‍ സെവാഗ് മാത്രമാണ് ഉപദേശക സമിതിക്ക് മുന്നില്‍ നേരിട്ടെത്തുന്നത്. ബാക്കിയുള്ളവരുമായി വീഡിയോ കോണ്‍ഫറസിങ് വഴി സംസാരിക്കും. ഈ മാസം 26ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് പരിശീലകനെ നിയമിക്കാനാണ് ബിസിസിഐയുടെ ശ്രമം. രവി ശാസ്ത്രിക്കോ സെവാഗിനോ അവസരം നല്‍കാനാണ് ക്രിക്കറ്റ് ബോര്‍ഡിന് താല്പര്യമെന്നാണ് സൂചന