നഴ്സുമാരുടെ മിനിമം വേതനത്തിന്റെ കാര്യത്തില്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാരിന്റെ അന്ത്യശാസനം. മിനിമം വേതനത്തിന്റെ കാര്യത്തില്‍ മാനേജുമെന്റുകള്‍ ഇന്ന് തീരുമാനമെടുത്തില്ലെങ്കില്‍ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ശമ്പള പരിഷ്കരണം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേരുന്ന വ്യവസായ ബന്ധ സമിതിയുടെ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. ആശുപത്രിമാനേജുമെന്റുകളുടെയും നഴ്സുമാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം നഴ്സുമാരുടെ സമരപ്രഖ്യാപനം കണക്കിലെടുത്ത് കോഴിക്കോട്ട് സ്വകാര്യ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തി.