ഫോര്‍ട്ട് കൊച്ചിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിന്റെ ഉടമയ്ക്കും പരുക്കേറ്റ തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്കാന് ധാരണ. തകര്‍ന്ന ബോട്ടിന്റെ ഉടമയ്ക്ക് കപ്പല്‍ കമ്പനി ഒരു കോടിരൂപ നല്‍കും. ഗുരുതരമായി പരുക്കേറ്റ തൊഴിലാളികള്‍ക്ക് പതിനഞ്ച് ലക്ഷം രൂപവീതം ലഭിക്കും. സാരരമല്ലാത്ത പരുക്കേറ്റ ഒന്‍പതുപേര്‍ക്ക് അഞ്ചുലക്ഷംരൂപ വീതവും നല്കാന് ധാരണയായി. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നഷ്ടപരിഹാരത്തിന് ധാരണയായത്. നാളെ നടക്കുന്ന അദാലത്തില്‍ തുക കൈമാറും.
Advertisement