കോഴി വ്യാപാരികളുടെ കടയടപ്പ് സമരം തുടരുമ്പോഴും സർക്കാർ പ്രഖ്യാപിച്ച വിലയില്‍ കോഴിക്കോട് നഗരത്തിൽ കോഴി വിൽപന. സർക്കാർ വില എന്ന ബോർഡ് തൂക്കി സി.പി.ആര് ഗ്രൂപ്പാണ് നഗരത്തിലെ 12 ഒൗട്ട്ലെറ്റുകളിലൂടെ വില്പന നടത്തുന്നത്. സ്വന്തംഫാമില് നിന്നുള്ള കോഴികളാണ് വില്‍ക്കുന്നത്. ഡ്രസ് ചെയ്ത കോഴി 157 രൂപ നിരക്കിലാണ് വില്പന. ഇത് കഴിഞ്ഞ ദിവസത്തെക്കാള്‍ 31 രൂപവരെ കുറവാണ്. രാവിലെ തുറന്ന കടകളില്‍ നല്ല തിരിക്കാണ്.
Advertisement