ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിലുള്ള എതിര്‍പ്പ് രാജകുടുംബം സര്‍ക്കാരിനെ അറിയിച്ചു. മന്ത്രി കടംകപള്ളി സുരേന്ദ്രനുമായുളള കൂടിക്കാഴ്ചയിലായിരുന്നു രാജകുടുംബം നിലപാട് വ്യക്തമാക്കിയത്. ആചാരപരമായ തടസങ്ങളാണ് രാജകുടുംബം മുന്നോട്ടുവച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു
ബി നിലവറ തുറക്കണമെന്ന സർക്കാർ നിലപാടറിയിക്കാനാണ് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ കവടിയാർ കൊട്ടാരത്തിലെത്തിയത്. സുപ്രീംകോടതി ഉത്തരവു നടപ്പാക്കണമെന്ന സർക്കാർ നിലപാട് മന്ത്രി ആവർത്തിച്ചു. ആചാരപരമായ തടസങ്ങളാണ് ബി നിലവറ തുറക്കുന്നതിനു തടസമായിട്ടുള്ളതെന്ന്ായിരുന്നു രാജകുടുംബത്തിന്റെ മറുപടി.എന്നാൽ അമിക്കസ് ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു, ക്ഷേത്രത്തിലെ ആചാരവുമായ ബന്ധപ്പെട്ട കാര്യങ്ങളിൽ തന്ത്രിയുടെ തീരുമാനമാണ് അന്തിമമായി കാണുന്നതെന്ന് രാജകുടുംബം വിശദീകരിച്ചു