2020 ലെ ജി-20 ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥ്യം വഹിക്കും. ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ഈ വർഷത്തെ ജി-20 ഉച്ചകോടിക്കിടെ ജർമൻ ചാൻസലർ അംഗല മെർക്കലാണ് 2020 ലെ ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥ്യം വഹിക്കുമെന്ന് അറിയിച്ചത്. ഈ വർഷത്തെ ജി-20 ഉച്ചകോടിയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് സഹമന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫിന്റെ നേതൃത്വത്തിലാണ് സൗദി സംഘം പങ്കെടുക്കുന്നത്.
സൗദി അറേബ്യക്കു പുറമെ ജർമനി, ഫ്രാൻസ്, ജപ്പാൻ, അമേരിക്ക, കാനഡ, ഇറ്റലി, ബ്രിട്ടൺ, റഷ്യ, അർജന്റീന, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ, തുർക്കി, യൂറോപ്യൻ യൂനിയൻ എന്നിവയാണ് ജി-20 കൂട്ടായ്മയിലെ അംഗങ്ങൾ. 50 ലേറെ രാഷ്ട്ര നേതാക്കൾ പങ്കെടുത്ത റിയാദ് ഉച്ചകോടികൾക്ക് ആതിഥ്യം നൽകി അടുത്തിടെ സൗദി അറേബ്യ വലിയ നേട്ടം കൈവരിച്ചിരുന്നു.