ഹൈക്കോടതി കെട്ടിടനിർമാണത്തിലെ അപാകതകൾ അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം. അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാൻ എറണാകുളം സ്പെഷ്യൽ ബിൽഡിങ് എൻജിനീയർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനാണ് തീരുമാനം. ഹൈക്കോടതി കെട്ടിടസമുച്ചയം നിർമാണത്തിൽ അപാകതകളുണ്ടെന്ന എൻ.ഐ.ടിയുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 100 കോടിരൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിന്റെ കോൺക്രീറ്റിങ്ങിലടക്കം പോരായമകളുണ്ടെന്നും ഇത് ബലക്ഷയത്തിന് ഇടയാക്കുമെന്നുമാണ് എൻ.ഐ.ടി റിപ്പോർട്ട്.
Advertisement