സിപിഐയെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിപിഐ പറയുന്നത് കേരളത്തിലെ ജനങ്ങളുടെ അഭിപ്രായമാണ്. യുഡിഎഫിലേയ്ക്ക് സിപിഐയെ ക്ഷണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സിപിഐയും കോൺഗ്രസും ലീഗും കേരളാ കോൺഗ്രസും ഒന്നിച്ചു ഭരിച്ച നല്ലനാളുകൾ ആളുകളുടെ മനസിൽ ഇപ്പോഴുമുണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. കേരളത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ഉമ്മൻ ചാണ്ടി കോട്ടയത്തു പറഞ്ഞു.
കോടിയേരി ആദ്യം സ്വന്തം ക്യാംപ് ഭദ്രമാക്കട്ടെയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എൽഡിഎഫ് വിപുലീകരിക്കുമെന്നും മുന്നണി വിട്ടുപോയവർ തിരികവരണമെന്നും മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ കോടിയേരി നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടായരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഉമ്മൻ ചാണ്ടി കോട്ടയത്തു പറഞ്ഞു.