E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

കെഎസ്ഇബി ജീവനക്കാര്‍ക്ക് വൈദ്യുതി അതോറിറ്റി നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എസ്.ഇ.ബി. ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും കേന്ദ്ര വൈദ്യുതി അതോറിറ്റി നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍. ജീവനക്കാരുടെ യോഗ്യത സംബന്ധിച്ച കേന്ദ്രമാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് കെ.എസ്.ഇ.ബിയില്‍ നടക്കുന്നത്. കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ കെ.എസ്.ഇ.ബിക്കു നോട്ടിസ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

കേന്ദ്ര വൈദ്യുതിച്ചട്ടപ്രകാരം വൈദ്യുത നിലയങ്ങളിലേയും പ്രസരണ വിതരണ വിഭാഗങ്ങളിലേയും എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും അംഗീകൃത സര്‍വകലാശാല നല്‍കുന്ന എന്‍ജിനീയറിങ് ബിരുദമോ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡിപ്ലോമയോ വേണം. എന്നാല്‍ കെ.എസ്.ഇ.ബിയില്‍ ഓവര്‍സീയര്‍ തസ്തികയ്ക്കു കീഴിലുള്ളവരില്‍ 95 ശതമാനം പേര്‍ക്കും കേന്ദ്ര വൈദ്യുതി അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്ന യോഗ്യത ഇല്ല. സബ് എന്‍ജിനീയര്‍ തസ്തികയ്ക്കു കീഴിലുളളവരില്‍ 70 ശതമാനവും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരില്‍ പതിനഞ്ചു ശതമാനവും എന്‍ജിനീയറിങ് ഡിഗ്രിയോ ഡിപ്ലോമയോ ഇല്ലാത്തവരാണ്. ഐടിഐ യോഗ്യതയുള്ളവരും സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചവരുമാണ് സ്ഥാനക്കയറ്റം നേടി ഉയര്‍ന്ന തസ്തികകളില്‍ എത്തുന്നത്. 

2016ല്‍ കേന്ദ്ര വൈദ്യുതി അതോറിറ്റി മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ കെ.എസ്.ഇ.ബിക്ക് ആറുമാസം സമയം അനുവദിച്ചിരുന്നു. ഈ സമയപരിധി കഴിഞ്ഞ മാര്‍ച്ച് 28ന് അവസാനിച്ചു. അതിനുശേഷവും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെ.എസ്.ഇ.ബിയിലെ സ്ഥാനക്കയറ്റം. നിശ്ചിത യോഗ്യതയുള്ള ഒട്ടേറെപ്പേര്‍ സര്‍വീസിലുള്ളപ്പോഴാണ് ഡിപ്ലോമ പോലുമില്ലാത്തവരെ ഓവര്‍സീയര്‍മാരും സബ് എന്‍ജിനീയര്‍മാരുമായി സ്ഥാനക്കയറ്റം നല്‍കിയത്. യോഗ്യതയില്ലാത്തവര്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നത് അപകടങ്ങള്‍ വര്‍ധിക്കാനും ഉപകരണങ്ങള്‍ തകരാറിലാവാനും ഇടയാക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :