നൊവാക് ജോകോവിച്ചും റോജര്‍ ഫെഡററും വിമ്പിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ലാത്വിയന്‍ താരം ഏര്‍ണസ്റ്റ് ഗുല്‍ബിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോകോവിച്ച് പ്രീക്വര്‍ട്ടറിലേക്ക് മുന്നേറിയത്. ജര്‍മന്‍ താരം മിഷാ സ്വെരേവിനെ ആണ് ഫെഡറര്‍ മറികടന്നത്. കാനഡയുടെ മിലേസ് റാവോണിക്കും ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്കും മൂന്നാം റൗണ്ടില്‍ വിജയിച്ചു.വനിതാ വിഭാഗത്തില്‍ പോളണ്ടിന്റെ അഗ്നിയേസ്ക റാസ്വാന്സ്കയും ഡാനിഷ് താരം കരോലിന് വോസ്നിയാക്കിയും സ്പെയിനിന്റെ മുഗരൂസയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
Advertisement