സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ മുന്നോട്ടു പോകാനാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നതെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. കോലഞ്ചേരി പള്ളിയുടെ നിയന്ത്രണം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ അമിതാഹ്ലാദമില്ല. എല്ലാവരുമായും യോജിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കോലഞ്ചേരിയിൽ പറഞ്ഞു. സുപ്രീം കോടതിവിധിക്കുശേഷം ആദ്യമായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ എത്തിയതായിരുന്നു പരിശുദ്ധ ബാവ. ആയിരക്കണക്കിന് വിശ്വാസികൾ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പരിശുദ്ധബാവയുടെ നേതൃത്വത്തിൽ കോലഞ്ചേരി പള്ളിയിൽ പ്രത്യേക പ്രാർഥന പുരോഗമിക്കുകയാണ്.
Advertisement