സ്പാനിഷ് താരം റഫേല്‍ നദാല്‍ വിമ്പിള്‍ഡണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. റഷ്യയുടെ കരെന്‍ ഖചനോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചു. ജപ്പാന്റെ നവോമി ഒസാക്കയെ പരാജയപ്പെടുത്തി അമേരിക്കയുടെ വീനസ് വില്യംസും നാലാം റൗണ്ടില്‍ കടന്നു. ബെലാറൂസ് താരം വികോടറിയ അസരങ്ക മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ജപ്പാന്റെ കെയ് നിഷികോറിയെ അട്ടിമറിച്ച് സ്പെയിനിന്റെ റോബര്‍ട്ടോ ബൗട്ടിസ്റ്റ ഒാഗട്ടും നാലാം റൗണ്ടില്‍ കടന്നു. കിരീടപ്രതീക്ഷയുമായെത്തിയ റുമേനിയന്‍ താരം സിമോണ ഹാലെപ്പ് ചൈനയുടെ പെങ്ങ് ഷുവായിയെ തോല്‍പ്പിച്ച് നാലാം റൗണ്ടിലേക്ക് മുന്നേറി. ഇറ്റാലിയന്‍ താരം ഫാബിയോ ഫോനിനിയെ അട്ടിമറച്ച് ആന്‍ഡി മുറെ നാലാം റൗണ്ടിലെത്തി
Advertisement