തിരുവനന്തപുരം വേളി റയില്‍വേ പാലത്തിന് സമീപം രണ്ടു കുട്ടികളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുമാരപുരം ചെന്നിലോട് ഷിബിയുടെ മക്കളായ ഒന്‍പതുവയസുള്ള സെബ, ആറുവയസുകാരന് സെബിന് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ഷിബിയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങളും റയില്‍വേ ട്രാക്കിനു സമീപത്തുനിന്ന് കണ്ടെത്തി.
കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയശേഷം ട്രെയിനിനു മുന്നില്‍ ചാടി ഷിബി ജീവനൊടുക്കിയതായി സംശയിക്കുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് നിഗമനം. ഷിബിക്കായുള്ള തിരച്ചില്‍ തുടരുന്നു. ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ലെന്ന് ഷിബിയുടെ ഭാര്യ ഹന്ന ജോയ് കഴിഞ്ഞ ദിവസം രാത്രി പരാതി നല്‍കിയിരുന്നു.