തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വാതിൽ ഇളകി വീണ് നാല് വയസുകാരന് പരുക്കേറ്റു. പനിക്ക് ചികിത്സയിലായിരുന്ന മലൈക്കട സ്വദേശി സിദ്ധാർത്ഥിന്റെ തലയിലാണ് വാതിൽ ഇളകി വീണത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സിദ്ധാർത്ഥ് നാല് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അമ്മക്കൊപ്പം ആശുപത്രിയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങുന്നതിനിടെ പ്രവേശന കവാടത്തിന് സമീപത്തെ വാതിൽ ഇളക് വീഴുകയായിരുന്നു. സിദ്ധാർത്ഥിന്റെ തലക്കാണ് പരുക്കേറ്റത്. എന്നാൽ ആശുപത്രി അധികൃതർ ഇടപെട്ടതോടെ വീട്ടുകാർ പരാതി ഒഴിവാക്കി വീട്ടിലേക്ക് മടങ്ങി. ആശുപത്രിയുടെ വാതിൽ അപകടാവസ്ഥയിലാണെന്ന് നേരത്തെയും പരാതികൾ ഉയർന്നിരുന്നു.