ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ ലോകശക്തികളുടെ കൂട്ടായ നീക്കം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ജി- ട്വിന്റി ഉച്ചകോടിയില്‍. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പാക്കിസ്ഥനെ ഉന്നമിട്ടായിരുന്നു മോദിയുടെ പ്രസംഗം. അമേരിക്കന്‍ പ്രസിഡിന്റ് ഡോണള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്്ളാഡിമിര്‍ പുടിന്റെയും ആദ്യ കൂടിക്കാഴ്ചയ്ക്ക് ഉച്ചകോടി വേദിയായി. ഉച്ചകോടി ഇന്ന് സമാപിക്കും
പാക്കിസ്ഥാന് ആസ്ഥാനമാക്കിയ ഭീകരസംഘടനകളായ ലഷ്ക്കറെ തയിബയെയും ജെയ്ഷെ മുഹമ്മദിനെയും അല്‍ ഖയിദയോടും ഐ.എസിനോടും താരതമ്യപ്പെടുത്തിയായിരുന്നു മോദിയുടെ പ്രസംഗം. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ചില രാജ്യങ്ങള്‍ ഭീകരവാദത്തെ ഉപയോഗിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ഭീകരവാദം അടക്കം നേരിടുന്നതിന് 11 ഇന കര്‍മപദ്ധതി ജി-20 ഉച്ചകോടിക്ക് മുന്നില്‍ മോദി അവതരിപ്പിച്ചു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ ജി- 20യുമായി സഹകരിക്കുന്നതില്‍ നിന്ന് വിലക്കണെന്നും മോദി ആവശ്യപ്പെട്ടു.
പാരീസ് കാലാവസ്ഥ ഉടമ്പടി നടപ്പാക്കുന്നതിന്റെ ആവശ്യകതയും ഇതിനായി ഇന്ത്യ എടുത്ത നടപടികളും മോദി വ്യക്തമാക്കി. പാരീസ് ഉടമ്പടി ട്രംപിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയതെങ്കിലും വിഷയത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അറിയിച്ചു. ചര്‍ച്ചയായ വിവിധവിഷയങ്ങളില്‍ ഉച്ചകോടി ഇന്ന് പൊതുധാരണ ഉള്‍പെടുന്ന പ്രമേയം പുറത്തിറക്കിയേക്കും.
ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും സിറിയന്‍ , യുക്രെയ്ന് വിഷയങ്ങളും ഇരുനേതാക്കളും ചര്‍്ച ചെയ്തു.