വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയന്ത്രണം നീക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്തുനിന്ന് മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കണമെന്ന വ്യവസ്ഥ അപ്രായോഗികമാണെന്നും ഇത് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രവ്യോമയാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിയന്ത്രണം പിന്‍വലിക്കാന്‍ അടിയന്തിരമായി ഇടപെണമെന്ന് കേന്ദ്രമന്ത്രിയോടാവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Advertisement