ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം. അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ചൈനീസ് എംബസിയുടേതാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഇന്നലെ ജര്‍മ്മിനിയെ ഹാംബുര്‍ഗില്‍ ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഇന്ത്യയിലെ വിവിധ കമ്പനികളില്‍ ജോലിയെടുക്കുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമാണ് ചൈനീസ് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഒരുവര്‍ഷം ഏതാണ്ട് രണ്ട് ലക്ഷം പേര് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളായെത്തുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യ, ചൈന, ഭൂട്ടാന് അതിര്‍ത്തിമേഖലയിലെ ദോക് ലായില്‍ ചൈനയുടെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തത്.