റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും വിമ്പിള്‍ഡന്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. സെര്‍ബിയയുടെ ഡുസാന്‍ ലായോവിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. ചെക് റിപ്പബ്ലിക്കിന്റെ ആഡം പവ്ലാസേക്കിനെതിരെയായിരുന്നു ജോക്കോവിച്ചിന്റെ ജയം. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ചെക് താരം തോമസ് ബെര്‍ഡിക്ക് എന്നിവരും രണ്ടാം റൗണ്ടില്‍ വിജയിച്ചു.
വനിതാവിഭാഗത്തില്‍ മൂന്നാം സീഡായിരുന്ന കരോലിന പ്ലിസ്കോവയെ സ്ലൊവാക്യയുടെ റിബാറിക്കോവ അട്ടിമറിച്ചു. സ്കോര്‍ 3-6, 7-5, 6-2. ഒന്നാംസീഡ് ഏഞ്ചലിക് കെര്‍ബര്‍, അഞ്ചാംസീഡ് കരോലിന് വോസ്നിയാക്കി, പോളിഷ്താരം ആഗ്നിയേസ്ക റാഡ്വാന്‍സ്ക എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി. റഷ്യന്‍ താരങ്ങളായ മക്കറോവയും കുസ്നെറ്റ്സോവയും ഏറ്റുമുട്ടിയപ്പോള്‍ മക്കറോവ പരാജയപ്പെട്ടു.