കോഴിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. കുടുംബശ്രീ യൂണിറ്റുകൾ വഴി കോഴിയെ വളർത്തിവിൽക്കാനാണ് ആലോചന. ധനമന്ത്രി ടി.എം.തോമസ് ഐസക്കും മൃഗസംരക്ഷണ മന്ത്രി കെ.രാജുവും രാവിലെ നടത്തിയ ചർച്ചയിലാണ് ഈ ആശയം പരിഗണിച്ചത്. വിലനിയന്ത്രണം ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച വീണ്ടും യോഗം ചേരും. അനധികൃതമായാണ് കോഴി വ്യാപാരികൾ വില കൂട്ടിയിരിക്കുന്നതെന്ന് യോഗത്തിനുശേഷം മന്ത്രി കെ.രാജു പറഞ്ഞു. അതേസമയം വില കുറയ്ക്കണമെന്ന ധനമന്ത്രിയുടെ അഭ്യർഥന കോഴിവ്യാപാരികളുടെ സംഘടന തള്ളി.
Advertisement