കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫിസിനുനേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. വരാന്തയിൽ കിടന്നിരുന്ന കസേരളും മേശയും വഴിയിലേക്ക് വലിച്ചെറിഞ്ഞു. കസേരകൾ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഡിസിസി ഓഫിസിൽ കെട്ടിയ ബാനറും നശിപ്പിച്ചിട്ടുണ്ട്. രാത്രി പതിനൊന്നരമണിയോടെയായിരുന്നു ആക്രമണം. ശബ്ദം കേട്ട് അയൽവാസികൾ ലൈറ്റ് ഓൺ ചെയ്തപ്പോഴാണ് ആക്രമണം നടന്നവിവരം അറിയുന്നത്. ബൈക്കിന്റെ ശബ്ദം കേട്ടതായും അയൽവാസികൾ പെലീസിനെ അറിയിച്ചിട്ടുണ്ട്.
Advertisement