കേരള ബ്ലാസ്റ്റേഴ്സിന്റെ പഴുതില്ലാത്ത പ്രതിരോധം സന്ദേശ് ജിങ്കാനെ ടീമിൽ നിലനിർത്താൻ മാനേജ്മെന്റ് തീരുമാനിച്ചു.കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സി.കെ. വിനീതിനെ മഞ്ഞപ്പടയ്ക്കൊപ്പം നിലനിർത്തിയതിനു പിന്നാലെയാണ് ജിങ്കാനെയും നിലനിർത്താനുള്ള തീരുമാനം. ഇക്കാര്യം സന്ദേശ് ജിങ്കാൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു. അണ്ടർ–21 താരങ്ങളിൽ കോഴിക്കോട് സ്വദേശി കെ. പ്രശാന്തിനെ നിലനിർത്തുന്ന കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷിനെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിലനിര്‍ത്തി രഹനേഷുമായി രണ്ടുവര്‍ഷത്തെ കരാറൊപ്പിട്ടു.