ലോകബാങ്ക് ടീം ലീഡര്‍ക്കെതിരായ വംശീയപരാമര്‍ശത്തിന് മന്ത്രി ജി.സുധാകരന് മാപ്പുപറഞ്ഞു. നിയമസഭയില്‍ പ്രയോഗിച്ചു കേട്ടിട്ടുള്ള പദമാണ് താന്‍ ഉപയോഗിച്ചതെന്നും അമേരിക്കയില്‍ നിരോധനം ഉള്ളതായി അറിയില്ലായിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് മനോരമ ന്യൂസിനോടു പറഞ്ഞു. ഉദ്യോഗസ്ഥന് രേഖാമൂലം മാപ്പപേക്ഷ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ കെ. എസ്. ടി. പി. റോഡ് നിര്‍മാണം വിലയിരുത്താനെത്തിയ ലോക ബാങ്ക് ടീം ലീഡര്‍ ഡോക്ടര്‍ ബെര്‍ണാര്‍ഡ് അരിട്വയെ മന്ത്രി ആക്ഷേപിച്ചെന്നാണ് ആരോപണം. കാസര്‍കോട്ട് പൊതുമരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനം നടക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം.
Advertisement