ഉപരോധം അവസാനിപ്പിക്കുന്നതിന് മുന്നോട്ട് വച്ച ഉപാധികളോട് ഖത്തറിന്റെ പ്രതികരണം നിരാശാജനകമെന്ന് സൗദി അറേബ്യ. ഖത്തറിനെതിരെ സാമ്പത്തിക, രാഷ്്ട്രീയ ഉപരോധം തുടരും. തുടര്‍നടപടികള്‍ യഥാസമയം രാജ്യാന്തരനിയമപ്രകാരം സ്വീകരിക്കുമെന്നും സൗദി വിദേശകാര്യമന്ത്രി അറിയിച്ചു.
ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ നിന്ന് ഖത്തറിനെ നീക്കുന്നത് കൗണ്‍സില്‍ യോഗത്തിനുശേഷം തീരുമാനിക്കുമെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കയ്റോയില്‍ ചേര്‍ന്ന സൗദി, യുഎഇ, ബഹ്റൈന്‍ ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പ്രതികരണം.