ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസ നേര്‍ന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എ. ഷാഫിയുടെ വീട്ടിലെത്തിയാണ് ഇവര്‍ ആശംസ നേര്‍ന്നത്. വിയ്യൂർ സെൻട്രൽ ജയിൽ തടവിൽ കഴിഞ്ഞിരുന്ന അഞ്ചാം പ്രതി മുഹമ്മദ് ഷാഫി കഴിഞ്ഞ ദിവസമാണ് പരോളിൽ ഇറങ്ങിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് വധു.
അതേസമയം, വിവാഹചടങ്ങിൽ പങ്കെടുത്ത ഷംസീർ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആർഎംപി നേതാവ് കെ.കെ. രമ ആവശ്യപ്പെട്ടു.