പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തെ എംപിമാരുടെ യോഗം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതിയിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ രാവിലെ പത്തുമണിക്കാണ് യോഗം. ജിഎസ്ടി വിഷയത്തിൽ നിലനിൽക്കുന്ന ആശയകുഴപ്പം പരിഹരിക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും. സംസ്ഥാനത്തിന്റെ വിവിധ വികസന വിഷയങ്ങളും യോഗം ചർച്ചചെയ്യും.
Advertisement