ജി.എസ്.ടി നടപ്പാക്കുമ്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പാർലമെന്റിൽ ഉന്നയിക്കാൻ എം.പിമാരുടെ യോഗത്തിൽ ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാനത്തിന് അനുവദിച്ച വൻകിടകേന്ദ്രപദ്ധതികള് നടപ്പിലാക്കുന്നതിനുള്ള സമ്മർദം തുടരും. കേന്ദ്രപദ്ധതികളുടെ നടത്തിപ്പും എം.പിമാരുടെ ഫണ്ട് വിനിയോഗവും യോഗം ചർച്ച ചെയ്തു. കന്നുകാലി കടത്തുനിയന്ത്രണം പാർലമെന്റിൽ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു. തൊഴിലുറപ്പു തൊഴിലാളികൾക്ക് വേതനം മുടങ്ങുന്നതും പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനമായി.
Advertisement