നെഹ്റു ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസ് തീര്‍ക്കാന്‍ മധ്യസ്ഥം വഹിച്ചതില്‍ താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് കെ.സുധാകരന്. നെഹ്റു ഗ്രൂപ്പിനുവേണ്ടിയല്ല താന്‍ മധ്യസ്ഥം വഹിക്കാന്‍ പോയത്. നെഹ്റു ഗ്രൂപ്പും പരാതിക്കാരനായ ഷെഹീർ ഷൗക്കത്തലിയുടെ കുടുംബവും പറഞ്ഞിട്ടാണ് ഇടപെട്ടത്. ഷെഹിര്‍ ഷൗക്കത്തലിയുടെ വിഷയം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാത്ത വിഷയത്തില്‍ നിലപാട് എടുത്തു എന്ന് പറഞ്ഞാല്‍ ശരിയല്ല. ജിഷ്ണുകേസ് അട്ടിമറിക്കാന്‍ താന്‍ ചെറുവിരലനക്കിയിട്ടില്ല. ജിഷ്ണുവിന്റെ അമ്മയുടെ വേദന തന്റെ ഹൃദയത്തിലുണ്ട്. സി.പി.എമ്മുകാരെന്ന് പറയുന്ന ജിഷ്ണുവിന്റെ കുടുംബത്തിന് നീതി നല്കാന് സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നും കെ. സുധാകരന് കണ്ണൂരില്‍ പറഞ്ഞു.
Advertisement