പന്തളം പെരുംപുളിക്കലില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പുരയിടത്തിലെ കിണറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍. കാഞ്ഞിരവിളയില്‍ ജോണ്‍ -ലീലാമ്മ ദമ്പതികളാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന് മാത്യൂസ് ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് മണ്ണിട്ട് മൂടിയ നിലയിലായിരുന്നു കിണര്‍. കഴിഞ്ഞ മാസം 25 നാണ് ദമ്പതികളെ കാണാതായത്. അയല്‍വാസികള്‍ ഇവരെക്കുറിച്ച് തിരക്കിയെങ്കിലും സ്ഥലത്തില്ലെന്നായിരുന്നു മകന് പറഞ്ഞിരുന്നത്. പുരയിടത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ സംശയം തോന്നി പൊലിസില്‍ അറിയിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Advertisement