സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് എബിവിപി സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ബലം പ്രയോഗിച്ച് അകത്തുകടക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. തുടർന്ന് ലാത്തിവീശിയിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറാകാഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ മൂന്ന് എ ബി വി പി പ്രവർത്തകർക്ക് പരിക്കേറ്റു.
Advertisement