നൊവാക് ജോക്കോവിച്ചും റോജര്‍ ഫെഡററും വിമ്പിള്‍ഡനിന്റെ രണ്ടാംറൗണ്ടില്‍. ഇരുവരുടേയും എതിരാളികള്‍ പരുക്കിനെത്തുടര്‍ന്ന് മല്‍സരം പൂര്‍ത്തിയാക്കാതെ പിന്മാറി. കാനഡയുടെ മിലോസ് റാവോണിക്കും അര്‍ജന്റീനയുടെ ഡെല്‍പോട്രോയും ആദ്യറൗണ്ടില്‍ വിജയിച്ചു. എന്നാല്‍ സ്പെയിനിന്റെ ഡേവിഡ് ഫെറര്‍ക്ക് മുന്നില്‍ ഫ്രഞ്ച്താരം റിച്ചാര്‍ഡ് ഗാസ്ക്വറ്റിന് അടിതെറ്റി. വനിതാസിംഗിള്‍സില്‍ ഒന്നാം സീഡായ ഏഞ്ചലിക് കെര്‍ബര്‍ ജയത്തോടെ തുടക്കമിട്ടു. അമേരിക്കയുടെ ഐറിന ഫാല്ക്കോണിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്കോര്‍ 6-4, 6-4.
Advertisement