E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ജി.എസ്.ടിക്കെതിരെ ഗുജറാത്തിലും കശ്മീരിലും വ്യാപാരികളുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജി.എസ്.ടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. ഗുജറാത്തിലും കശ്മീരിലും വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. സൂറത്തില്‍ വസ്ത്രവ്യാപാരികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ജിഎസ്ടി ബില്‍ ചര്‍ച്ച ചെയ്ത ജമ്മുകശ്മീര്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷഅംഗങ്ങള്‍ ഏറ്റുമുട്ടി. 

ജിഎസ്ടി വ്യവസ്ഥകള്‍ ചെറുകിട കച്ചവടക്കാരെ തകര്‍ക്കുന്നതാണെന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞദിവസങ്ങളില്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ച സൂറത്തിലെ വസ്ത്രവ്യാപാരികള്‍ ഇന്ന് പ്രതിഷേധപ്രകടനം നടത്തി. റിങ് റോഡിലെ മില്ലേനിയം മാര്‍ക്കറ്റില്‍ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ‌ തുണിത്തരങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്നാണ് ആവശ്യം. കശ്മീരില്‍ ചെറുകിട വ്യാപാരികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.നിയമസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയവരെ പൊലീസ് തടഞ്ഞു. 

ഞങ്ങള്‍ ചൂഷണം ചെയ്യപ്പെടുകകയാണ്. വ്യാപാരികള്‍ ജിഎസ്ടിക്കെതിരാണ്. ഞങ്ങളിത് തുടരാന്‍ അനുവദിക്കില്ല. ജി.എസ്ടി ബില്‍ ചര്‍ച്ച ചെയ്ത ജമ്മുകശ്മീര്‍ നിയമസഭാ സമ്മേളനത്തില്‍ കയ്യാങ്കളിയുണ്ടായി. ജി.എസ്.ടി നടപ്പാക്കുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എ മാരും ഭരണകക്ഷികളായ പി.ഡി.പി, ബി.ജെ.പി എം.എല്‍.എ മാരും തമ്മില്‍ നിയമസഭയ്ക്കുള്ളില്‍ ഏറ്റുമുട്ടി. പ്രതിപക്ഷ എം.എല്‍.എമാര്‍ ജി.എസ്.ടി ബില്‍ കീറിയെറിഞ്ഞു. ജി.എസ്.ടി പാസാക്കാത്ത ഏക സംസ്ഥാനമാണ് ജമ്മു കശ്മീര്‍. നേരത്തേ, മാധ്യമപ്രവര്‍ത്തകരെ നിയമസഭയില്‍ വിലക്കിയതിനെതിരെയും പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത മാധ്യമപ്രവര്‍ത്തകരുടെ വിലക്ക് നീക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :