തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിജയിച്ച വിശ്വാസവോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. വീണ്ടും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഒ.പനീര്‍ശെല്‍വം വിഭാഗം നല്കിയ ഹര്ജിയിലിണ് സുപ്രീംകോടതിയുടെ നീക്കം. ഇക്കാര്യത്തില്‍ സുപ്രീംകോടതി, അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടും. ഈ മാസം പതിനൊന്നിന് വാദം കേള്‍ക്കും. എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയാണ് അഭിപ്രായവോട്ടെടുപ്പ് നടത്തിയതെന്നാണ് പനീര്‍ശെല്‍വത്തിന്റെ ആരോപണം. ഫെബ്രുവരി പതിനെട്ടിനാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം വിശ്വാസവോട്ടെടുപ്പ് നടത്തിയത്. 234 അംഗ നിയമസഭയില്‍ 122 വോട്ടാണ് പളനിസാമി നേടിയത്.
Advertisement