ശ്രീറാം വെങ്കിട്ടരാമന് അര്‍ഹമായ സമയത്ത് സ്ഥാനക്കയറ്റം നല്‍കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണ്. സിപിഐക്ക് എതിര്‍പ്പുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന് കാസര്‍കോട്ട് പറഞ്ഞു. ദേവികുളം സബ്കലക്ര് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സി.പി.ഐയുടെ വീര്യവും ശൗര്യവും എവിടെപ്പോയെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ചോദിച്ചു.
Advertisement