ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭരണപരമായ നടപടിയെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. എല്ലാക്കാലത്തും ഒരേ തസ്തികയിലിരിക്കാന് എല്ലാവര്ക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയതിനെതിരെ സിപിഐ രംഗത്തെത്തി. സ്ഥലം മാറ്റൽ നടപടിയോട് യോജിപ്പില്ലെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു. സബ് കലക്ടറായി ആരുവന്നാലും ഒഴിപ്പിക്കൽ നടപടി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.