പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ചനടത്തും. പ്രതിരോധസഹകരണം വിപുലമാക്കുന്നതിനുള്ള കരാറുകള്‍ ഉള്‍പ്പെടെ കൂടിക്കാഴ്ചയില്‍ വിഷയമാകും. ഇസ്രയേല്‍ പ്രസിഡന്റ് റൂവെന്‍ റിവ്ലിന്, പ്രതിപക്ഷനേതാവ് ഇസാക് ഹെര്‍സോഗ് എന്നിവരുമായും മോദി ചര്‍ച്ച നടത്തും. ചരിത്രം കുറിച്ച ത്രിദിന സന്ദര്‍ശനത്തിന് ഇന്നലെയാണ് പ്രധാനമന്ത്രി ഇസ്രയേലില്‍ എത്തിയത്.
Advertisement