മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതിവിധി മുഖ്യമന്ത്രിക്കും ഭരണനേതൃത്വത്തിനുമുള്ള മുന്നറിയിപ്പെന്ന് സിപിഐ. റിസോര്‍ട്ട് മാഫിയകള്‍ക്ക് അറിഞ്ഞോ അറിയാതെയോ ഒത്താശ ചെയ്യുന്ന നേതാക്കളും ജനപ്രതിനിധികളുമാണ് കയ്യേറ്റക്കാരെ അനുകൂലിച്ചത്. റവന്യൂമന്ത്രിയുടെ രാജിയാവശ്യപ്പെട്ടവര് ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം പദവികള്‍ ഒഴിയണമെന്നും പാര്‍ട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തില്‍ സിപിഐ ആവശ്യപ്പെട്ടു.
ഭൂരഹിതരായ തോട്ടം തൊഴിലാളികളുടെ പേരില്‍ കയ്യേറ്റം ഒഴിപ്പിക്കലിനെ തടസപ്പെടുത്തുന്നവരുടെ യഥാര്‍ഥലക്ഷ്യം തുറന്നുകാട്ടുന്നതാണ് കോടതിവിധി. ഇക്കാര്യത്തില്‍ സിപിഐ സ്വീകരിച്ച തത്വാധിഷ്ഠിതനിലപാടിനുള്ള അംഗീകാരം കൂടിയാണ് വിധിയെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.