കണ്ണൂരിൽ കെഎസ്ആർടിസി ബസിനുള്ളിലേക്ക് കമ്പി തുളച്ചു കയറി യാത്രക്കാരി മരിച്ചു. ചെമ്പേരി സ്വദേശി ഇലവുങ്കൽ ത്ര്യേസ്യാമ്മ (55) ആണ് ഇന്നു രാവിലെ തളിപ്പറമ്പ് ടഗോർ സ്കൂളിനു മുൻപിലുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്. പാലായിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയെയും റോഡിലെ പശുക്കളെയും ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിലെ കടയുടെ മുന്നിൽ സ്ഥാപിച്ച സൺഷേഡിന്റെ കമ്പി ബസിലേക്കു തുളച്ചു കയറുകയായിരുന്നു. ബസിന്റെ ഷട്ടർ തുളച്ച് അകത്തിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലാണ് ഇരുമ്പ് കമ്പി തുളഞ്ഞു കയറിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisement