കോൺഗ്രസ് നേതാവ് കെ.സുധാകരനെതിരെ കേസെടുക്കണമെന്ന് തൃശൂർ പാമ്പാടി നെഹ്റു കോളജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബം. വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ഇടപെട്ടതിലാണ് പ്രതികരണം. കെ.സുധാകരന്റെ നേതൃത്വത്തിൽ നെഹ്റുഗ്രൂപ്പിന്റെ പ്രതിനിധികളും പരാതിക്കാരനായ നിയമവിദ്യാർഥി ഷെഹീർ ഷൗക്കത്തലിയുടെ ബന്ധുക്കളും തമ്മിൽ ചർച്ച നടത്തിയത് വിവാദമായിരുന്നു. സുധാകരന് പണം വാങ്ങി ജിഷ്ണുകേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ചു.
Advertisement