വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാംജയം. 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയെ ഇന്ത്യ 16 റണ്‍സിന് തോല്‍പ്പിച്ചു. ജുലന് ഗോസ്വാമിയും പൂനം യാദവും 2 വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിലാണ് 232 റണ്‍സെടുത്തത്. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിതാലി രാജും ദീപ്തി ശര്‍മയും 118 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മിതാലിരാജ് 78 റണ്‍സും ദീപ്തി ശര്‍മ 53 റണ്‍സെടുത്തും പുറത്തായി. മിതാലിരാജ് നാല്‍പ്പത്തിയെട്ടാമത്തെ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ദീപ്തി ശര്‍മ കരിയറിലെ ആറാമത്തെ അര്‍ധസെഞ്ചുറി സ്വന്തമാക്കി.
Advertisement