വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇന്നസെന്റ്. ചലച്ചിത്രരംഗത്ത് സ്ത്രീകളോടുളള പൊതുസമീപനം മാറിയെന്നാണ് പറഞ്ഞതെന്നും സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ഇന്നസെന്റ് വിശദീകരിച്ചു. സ്ത്രീവിരുദ്ധമായ എല്ലാ പ്രവണതകളെയും 'അമ്മ' ചെറുക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി. നേരത്തെ മുകേഷിന്റേയും ഗണേഷിന്റേയും പെരുമാറ്റത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാധ്യമങ്ങളോട് മാപ്പുപറഞ്ഞിരുന്നു. വിവാദങ്ങള്‍ സംഘടനയെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും എന്നാല്‍ ഇതിന്റെ പേരില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നും നടിയെ ആക്രമിച്ച കേസില്‍ സംഘടന നടിക്കൊപ്പമാണെന്നും എന്നാല്‍ തെറ്റുകാരനല്ലെന്ന് ദിലീപ് ആവര്ത്തിച്ചുപറഞ്ഞെന്നും ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ പറഞ്ഞിരുന്നു.
Advertisement