സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചറിയില്ലെന്ന് നിലപാടെടുക്കാന്‍ മനുഷ്യത്വമുള്ള ഒരു സിനിമാപ്രവര്‍ത്തകനും കഴിയില്ലെന്ന് വിമന്‍ ഇന്‍ സിനിമാകലക്റ്റിവ് പ്രവര്‍ത്തക ദീദി ദാമോദരന്‍. നിലവില്‍ ഷൂട്ടിങ് നടക്കുന്ന സിനിമാസെറ്റുകളില്‍ നിന്നു പോലും വനിതാകൂട്ടായ്മയ്ക്ക് തെളിവ് സഹിതം പരാതികള്‍ ലഭിക്കുന്നുണ്ട്. പരാതികളുടെ വ്യാപ്തി തന്നെ ചൂഷണത്തിന്റെ തോത് എത്രമാത്രം വലുതാണെന്ന് തെളിയിക്കുന്നതാണെന്നും ദീദി മനോരമന്യൂസ് കൗണ്ടര്‍പോയന്റില്‍ പറഞ്ഞു.
Advertisement