പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയില്‍. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ കാക്കനാട് കോടതി അഞ്ചുദിവസത്തേക്കാണ് സുനിയെ കസ്റ്റഡിയില്‍ വിട്ടത്. സുനിയെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കും. കോയമ്പത്തൂരിൽനിന്ന് മോഷണം പോയ ഫോണാണ് സുനി ജയിലിൽ ഉപയോഗിച്ചത്. അതിനാൽ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതിനാൽ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ േവണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. സ്രാവുകള്‍ എപ്പോള്‍ കുടുങ്ങുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ചൂണ്ടയിലാണെന്നായിരുന്നു സുനിയുടെ പ്രതികരണം.
Advertisement