ഹിന്ദുവിനും മുസ്ലിമിനും ഒരുമിച്ച് മുറി നല്‍കാനാവില്ലെന്ന നിലപാടെടുത്ത ഹോട്ടലിനെതിരെ നിയമനടപടിക്കൊരുങ്ങി മലയാളി ദമ്പതികള്‍. ബംഗളുരുവിൽ ഇന്റർവ്യൂവിനെത്തിയ മലയാളി ദമ്പതികളായ ഷഫീഖ് സുബൈദ ഹക്കീമിനേയും ദിവ്യയേയുമാണ് മതത്തിന്റെ പേരിൽ മുറിനൽകാതെ അപമാനിച്ച് ഇറക്കിവിട്ടത്. തങ്ങളുടെ നാട്ടിലൊന്നും ഹിന്ദുവും മുസ്്ലിമും വിവാഹം കഴിക്കാറില്ലെന്ന നിലപാടിലായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍. മുറി നിഷേധിച്ചത് വ്യത്യസ്ഥ മതത്തിലുള്ളവരാണെന്ന് അറിഞ്ഞശേഷമെന്നും ഷഫീക്ക് മനോരമ ന്യൂസിനോട് പറഞ്ഞു
Advertisement